brinda-karat-against-rahu

തിരുവനന്തപുരം:കേരളത്തെക്കുറിച്ച് ഒന്നും അറിയാത്ത ആരോ എഴുതി നൽകിയ പ്രസംഗം കണ്ണടച്ച് വായിച്ചതാണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിനയായതെന്ന് സി.പി.എം. പോളിറ്റ് ബ്യൂറോ മെമ്പർ ബൃന്ദാ കാരാട്ട് പറഞ്ഞു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ബെഫി ) ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച് ടാഗോർ തീയറ്ററിൽ നടന്ന വനിതാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബൃന്ദാ. കേരളത്തിൽ മതിയായ ആശുപത്രികളും വിദ്യാഭ്യാസ്ഥാപനങ്ങളും ഇല്ലെന്ന് രാഹുൽ കഴിഞ്ഞ ദിവസം കൊച്ചിയിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിരുന്നു ബൃദ്ധയുടെ പരാമർശം.

ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തുമടക്കം മികച്ച കുതിപ്പ് കാഴ്ചവച്ചുകൊണ്ടിരിക്കുന്ന കേരളത്തെ എന്ത് അടിസ്ഥാനത്തിലാണ് വികസനം മുരടിച്ച സംസ്ഥാനമെന്ന് രാഹുൽ പറഞ്ഞതെന്ന് എനിക്ക് മനസിലാകുന്നില്ല. ഒരുപക്ഷേ അദ്ദേഹം ഉത്തർപ്രദേശിനെക്കുറിച്ചാകും പറഞ്ഞത്. കേരളത്തെക്കുറിച്ച് ഒന്നും അറിയാതെ ആരോ എഴുതി നൽകിയ പ്രസംഗം കണ്ണടച്ച് വായിച്ച രാഹുൽ ഗാന്ധി കേരളത്തെക്കുറിച്ച് പഠിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നുംബൃന്ദാ കാരാട്ട് പറഞ്ഞു.