വെഞ്ഞാറമൂട്: പിരപ്പൻകോട് അണ്ണൽ ദേവീക്ഷേത്രത്തിലെ 20-ാമത് പ്രതിഷ്ഠാ വാർഷിക കുംഭപുണർത മഹോത്സവം ഫെബ്രുവരി 13 മുതൽ 17 വരെ നടക്കും.13 ന് രാവിലെ 5ന് നടതുറപ്പ്, 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 10.30ന് തൃക്കൊടിയേറ്റ്, 6.50ന് കാപ്പുകെട്ടി കുടിയിരുത്ത്, 14 ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം, 15ന് ഉച്ചയ്ക്ക് 12 മുതൽ അന്നദാനം, വൈകിട്ട് 3ന് നാഗരൂട്ട്, 6.45ന് ക്ഷേത്രാങ്കണത്തിൽ പുതുതായി പണികഴിപ്പിച്ച സ്‌റ്റേജിന്റെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും വയ്യേറ്റ് കെ.സോമൻ, അണ്ണൽ കെ.ശിവാനന്ദൻ പുരസ്കാര വിതരണവും, 7.45ന് മാലപ്പുറം പാട്ടും പായസവിതരണവും, 8ന് ഗാന നൃത്തമേള "നാട്ടിലെപ്പാട്ട് " (അവതരണം കൂട്ടരങ്ങ്), 16ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുതൽ അന്നദാനം, 17ന് രാവിലെ 9ന് സമൂഹപൊങ്കാല, വൈകിട്ട് 4ന് ഘോഷയാത്ര. ചപ്രം എഴുന്നെള്ളിപ്പ് ക്ഷേത്രത്തിൽ നിന്നും ഇലഞ്ഞിമൂട് ക്ഷേത്രം, തിരുനെല്ലൂർകോണം ശിവക്ഷേത്രം, പേരയത്തുമുകൾ ശ്രീബാലഭദ്രാക്ഷേത്രം വഴി തിരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരും. രാത്രി 8 മുതൽ നാടൻ പാട്ട് "പടയൊരുക്കം" (അവതരണം തനിമ)