bhavana

കാട്ടാക്കട: പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല ആൻഡ് കലാസാംസ്കാരിക കേന്ദ്രം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആദരസന്ധ്യ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.കെ. നാണുവിന് ഭാവനയുടെ ഗാന്ധി സ്മൃതി പുരസ്കാരം മന്ത്രി സമ്മാനിച്ചു. പ്രതിരോധ വക്താവ് ധന്യ സനൽ, ചലച്ചിത്ര നടി പ്രിയങ്ക നായർ, മുൻ എം.എൽ.എ എ.ടി. ജോർജ്ജ്, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ, ജയ നാരായൺജി, ഷിജു ചെറുപുഷ്പം, രാമചന്ദ്രൻ നായർ, ഭാവന പ്രസിഡന്റ് പൂഴനാട് ഗോപൻ, ജോയിന്റ് സെക്രട്ടറി വിപിൻ എന്നിവർ സംസാരിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽ, നെഹ്റു യുവകേന്ദ്രയുമായി സഹകരിച്ച് ഭാവന നടത്തിയ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വിജയികൾക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്കാരങ്ങൾ വിതരണം ചെയ്തു. കുടപ്പനമൂട് സുദർശനൻ, കാട്ടാക്കട മുരുകൻ, അബൂരി ജയൻ, ഷെരീഫ് പാങ്ങോട്, ഗിരിഷ്, രാജേഷ് പൂനു, മുരുകൻ പൂഴനാട്, മാനസ പ്രഭു, സിധിൻ തുളസി എന്നീ നാടക കലാകാരൻമാരെയും ചടങ്ങിൽ ആദരിച്ചു.