bsnl-

തിരുവനന്തപുരം: ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ്, ഫൈബർ ടു ഹോം വരിക്കാർക്ക് ബി.എസ്.എൻ.എൽ കാഷ്ബാക്ക് ഒാഫർ പ്രഖ്യാപിച്ചു. ഫെബ്രുവരി 28വരെയാണ് ഓഫർ. 25 ശതമാനം കാഷ്ബാക്കാണ് ലഭിക്കുക. വാർഷിക, അർദ്ധവാർഷിക വരിക്കാർ ഓഫറിന് അർഹരാണ്. നിലവിലുള്ള വരിക്കാർക്കും പുതിയ വരിക്കാർക്കും ഒാഫർ നേടാനാകും.