ramesh-chennithala

തിരുവനന്തപുരം:ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.1000 ദിവസം കേരളത്തെ പിന്നോട്ട് കൊണ്ടുപോയിരിക്കുയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയിൽ അദ്ദേഹം കുറ്റപ്പെടുത്തി.

കെടുകാര്യസ്ഥതയാണ് സർക്കാരിന്റെ മുഖമുദ്ര.വിലാപകാവ്യം പോലെയായി ഗവർണ്ണർ വായിച്ച നയപ്രഖ്യാപന പ്രസംഗം.വികസന പ്രവർത്തനങ്ങൾക്ക് പണമില്ലെന്ന് പറയുമ്പോഴും ധൂർത്തിന് ഒരു കുറവുമില്ല.മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് മൂന്ന് കോടിയാണ് ചെലവിട്ടത്.ഒന്നാം വാർഷികഘോഷത്തിന് 18 കോടിയും രണ്ടാം വാർഷികത്തിന് 16 കോടിയുമാണ് ചെവഴിച്ചത്. കേരളം നേരിട്ട രണ്ട് വലിയ ദുരന്തങ്ങളുടെയും കാരണം സർക്കാരിന്റെ പരാജയമാണ്.വേണ്ടത്ര മുൻകരുതൽ എടുക്കാതിരുന്നതിനാലാണ് ഓഖിയും പ്രളയദുരന്തവുമുണ്ടായത്.ജനങ്ങൾക്ക് കുറെ മോഹന സുന്ദര വാഗ്ദാനങ്ങൾ വാരിക്കോരി നൽകി.തീരദേശ ജനതയെ കബളിപ്പിച്ചു.

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന പാക്കേജ് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.ധനമന്ത്രി തോമസ് ഐസക്കിൽ വിശ്വാസമില്ല.പ്രഖ്യാപനങ്ങൾ മാത്രമാണ് അദ്ദേഹം നടത്തുന്നത്.കിഫ്ബി വെറും ആകാശകുസുമമാണ്.പണമില്ലെങ്കിലും പദ്ധതികൾ തുടങ്ങുന്നതിൽ ലുബ്ധില്ല. കഴിഞ്ഞ കാലങ്ങളിൽ എല്ലാ മേഖലകളിലും കേരളം ഒന്നാം സ്ഥാനത്തായിരുന്നു.പ്രധാനമന്ത്രി മോദി എത്ര തവണ കേരളത്തിൽ വന്നാലും കേരള ജനതയെ പറ്റിക്കാൻ കഴിയില്ല.തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വട്ടപൂജ്യമാവും കിട്ടുക.എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ ജനങ്ങളെ ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.