adaram

വർക്കല: പത്മശ്രീ പുരസ്കാരം ലഭിച്ച സ്വാമി വിശുദ്ധാനന്ദയെ ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ, ശിവഗിരി ശ്രീ നാരായണ ഇംഗ്ലീഷ് മീഡിയം സ്കൂൾ, ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ എന്നിവ സംയുക്തമായി ആദരിച്ചു. ശിവഗിരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്വാമി വിശാലാനന്ദ അദ്ധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ബി. റോയ്, ഹെഡ്മിസ്ട്രസ് എസ്. പ്രസന്നകുമാരി, പി.ടി.എ പ്രസിഡന്റ് പി. ഷാബു, ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ഒ.എസ്. സലില, അദ്ധ്യാപകരായ എസ്. സജീവ്, ഒ.വി. കവിത, എൻ. ജയൻ എന്നിവർ സംസാരിച്ചു