ob-varghees-75

കൊല്ലം: ചാർട്ടേഡ് അക്കൗണ്ടന്റും കെ. വർഗീസ് ആൻഡ് കോ ചാർട്ടേഡ് അക്കൗണ്ടന്റ്സിലെ സീനിയർ പാർട്ണറുമായ തേവള്ളി വലിയവിള വീട്ടിൽ കെ. വർഗീസ്(75) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്പുനലൂർ ഇളമ്പൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ദീർഘകാലം മാർത്തോമ്മ സഭാ ട്രസ്റ്റിയായിരുന്നു. സഭാ കൗൺസിൽ അംഗം, ഗവേണിംഗ് ബോഡ് അംഗം, വൈദിക സെലക്‌ഷൻ കമ്മിറ്റിയംഗം, എപ്പിസ്കോപ്പൽ നോമിഷേൻ കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇ.പി.എഫ് ഗവേണിംഗ് ബോർഡംഗവും ഐ.സി.എ.ഐ കൊല്ലം ചാപ്റ്റർ ചെയർമാനുമായിരുന്നു. ഭാര്യ: ശോശാമ്മ. മക്കൾ: സാം വർഗീസ് (ചാർട്ടേഡ് അക്കൗണ്ടന്റ്), ജോർജ്ജ് വർഗീസ് (എം.ഡി ഫെതർ സോഫ്റ്റ്), എൽസാ വർഗീസ്. മരുമക്കൾ: ആച്ചി (ചാർട്ടേഡ് അക്കൗണ്ടന്റ്), ലീന ജോർജ്ജ്, തോമസ് അലക്സാണ്ടർ (കലിഫോർണിയ).