കാട്ടാക്കട: മലയോര മേഖലയിൽ പൊലീസ്-എക്സൈസ്-മോട്ടോർ വാഹന വകുപ്പുകൾ സംയുക്തമായി വാഹന പരിശോധന ശക്തമാക്കി. രേഖകളില്ലാതെയും നിയമം ലംഘിച്ചും വാഹനം ഓടിച്ച നിരവധി പേർ പരിശോധനയിൽ കുടുങ്ങി. കാട്ടാക്കട പൊലീസ് സബ് ഇൻസ്പെകർ സജി, എക്സൈസ് ഇൻസ്പെക്ടർ സുരൂപ്, മോട്ടോർവാഹ വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് എന്നിവരാണ് പരിശോധന നടത്തിയത്.
പ്രദേശത്ത് അമിത വേഗതയിൽ വാഹനം ഓടിക്കുന്നതും ലഹരി കടത്തലും വർദ്ധിക്കുന്നിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. കാട്ടാക്കട മേഖലയിൽ നിന്നും കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇരുപത് കിലോയോളം കഞ്ചാവാണ് പൊലീസ് എക്സൈസ് സംഘം പിടിച്ചെടുത്തത്.