hs

തിരുവനന്തപുരം:2015-16 അദ്ധ്യയനവർഷം പുതുതായി അനുവദിച്ച എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും ബാച്ചുകളിലുമായി 662 തസ്തികകൾ സൃഷ്ടിക്കാനും 116 തസ്തികകൾ അപ്‌ഗ്രേഡ് ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പുതിയ തസ്തികകളിൽ 258 എണ്ണം ഹയർസെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) ആണ്. 2019-20 അദ്ധ്യയനവർഷത്തിൽ നിലവിൽ വരും.
പുനർനിർമ്മാണങ്ങൾ വേഗത്തിലാക്കാൻ ഗ്രാമപഞ്ചായത്തുകളിലെ എൻജിനിയറിംഗ് വിഭാഗത്തിൽ 195 അസിസ്റ്റന്റ് എൻജിനിയർ തസ്തികകൾ സൃഷ്ടിക്കും.

കേരള സർവകലാശാലയിലെ കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫർമാറ്റിക്‌സ് പഠന വകുപ്പിൽ 7 അദ്ധ്യാപക തസ്തികകൾ സൃഷ്ടിക്കും.
ഒ.ഡി.ഇ.പി.സി മാനേജിംഗ് ഡയറക്ടറായി കെ.എ. അനൂപിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.

ഔട്ടർ റിംഗ് റോഡ്
വിഴിഞ്ഞത്ത് നിന്ന് പാരിപ്പള്ളി വരെ 80 കി.മീ നീളത്തിൽ 70 മീറ്റർ വീതിയുള്ള ഔട്ടർ റിംഗ് റോഡ് നിർമ്മിക്കാൻ അനുമതി നൽകി. റോഡിന്റെ മുഴുവൻ ചെലവും സ്ഥലമേറ്റെടുക്കലിന്റെ 50 ശതമാനം ചെലവും ദേശീയപാത അതോറിറ്റി വഹിക്കണമെന്നാണ് വ്യവസ്ഥ. ഈ
റോഡിൽ നിന്ന് മംഗലപുരത്തേക്ക് ലിങ്ക് ഉണ്ടാകും.

ചികിത്സാ സഹായം
2018 ആഗസ്റ്റിലെ ഉരുൾപൊട്ടലിൽ പരിക്കേറ്റ അഖിലയ്‌ക്ക് 5.29 ലക്ഷം രൂപ അനുവദിക്കും. നേരത്തെ അനു
വദിച്ച ഏഴു ലക്ഷത്തിന് പുറമെയാണിത്.

 7 സ്റ്റീൽ നടപ്പാലങ്ങൾ
വടകര-മാഹി കനാലിന്റെ മൂഴിക്കലിനും തുരുത്തിക്കും ഇടയിലുള്ള 17 കി.മീറ്ററിൽ ദേശീയ ജലപാത നിലവാരത്തിൽ 7 സ്റ്റീൽ നടപ്പാ
ലങ്ങൾ 8.68 കോടി രൂപ ചെലവിൽ നിർമ്മിക്കാൻ അനുമതി.

ഹോംഗാർഡുമാർക്ക് വേതനവർദ്ധനവ്

ഹോംഗാർഡുമാരുടെ ദിവസവേതനം 750 രൂപയായി (പ്രതിമാസം പരമാവധി 21,000 രൂപ) ഉയർത്തി.

തോട്ടം നികുതി ഒഴിവാക്കും

പ്ലാന്റേഷൻ ടാക്‌സ് ഒഴിവാക്കാൻ 1960-ലെ കേരള തോട്ടം ഭൂമി നികുതി ആക്ട് റദ്ദാക്കുന്നതിന് നിയമം കൊണ്ടുവരാൻ കേരള തോട്ടം ഭൂമി നികുതി (റദ്ദാക്കൽ) ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

മാലിന്യ സംസ്‌കരണ പ്ലാന്റ്
മൂന്നാറിൽ കണ്ണൻ ദേവൻ ഹിൽസ് പ്രൈവറ്റ് ലിമിറ്റഡ് വിട്ടു നൽകുന്ന ഭൂമിയിൽ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ അനുമതി. ഇതിനായി മൂന്നാർ, ദേവികുളം ഗ്രാപഞ്ചായത്തുകളും എ.ജി.ഡോട്ടേഴ്‌സ് വേസ്റ്റ് പ്രോസസ്സിംഗ് പ്രൈവറ്റ് ലിമിറ്റഡും കണ്ണൻ ദേവൻ കമ്പനിയും കരാർ ഒപ്പിടും.