-rahul-gandh-

തിരുവനന്തപുരം : രാഹുൽഗാന്ധിയുടെ വരവ് കേരളത്തിൽ തരംഗമായതിൽ വിറളിപിടിച്ചാണ്

അദ്ദേഹത്തിന്റെ പ്രസംഗത്തെ സി.പി.എം നേതാവ് വൃന്ദ കാരാട്ടും കൂട്ടരും വിമർശിക്കുന്നതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരേയുള്ള രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ ഒരു ഭാഗം അടർത്തിയെടുത്താണ് വിമർശിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം മുന്നിൽ കാണുന്ന സി.പി.എം രാഹുൽ ഗാന്ധിയെ വിമർശിച്ച് ബി.ജെ.പിയുമായി സഹകരണത്തിന്റെ വാതിൽ തുറന്നിടുകയാണെന്നും ഉമ്മൻ ചാണ്ടി പ്രസ്താവനയിൽ പറഞ്ഞു.