തിരുവനന്തപുരം: തീ അണയ്ക്കാൻ മാത്രമല്ല, പ്രകൃതിദുരന്തങ്ങളിൽ നിന്നു രക്ഷ നൽകേണ്ടവരുമാണ് ഫയർഫോഴ്സ് എന്ന് പ്രളയം പഠിപ്പിച്ച പാഠം ബഡ്‌ജറ്റിൽ ഉൾക്കൊണ്ടിട്ടുണ്ട്. ഫയർഫോഴ്സിന് കൂടുതൽ ആധുനിക സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുകയാണ് ഇക്കൊല്ലത്തെ ഏറ്റവും പ്രധാന പ്രവർത്തനമെന്നാണ് ബഡ്‌ജറ്റ് വിലയിരുത്തുന്നത്. ഫയർഫോഴ്സിന്റെ 75കോടി അടങ്കലിൽ 70കോടിയും ആധുനിക ഉപകരണങ്ങൾ വാങ്ങാനാണ് ഉപയോഗിക്കുക. പൊലീസ്, വിജിലൻസ് ആധുനികവത്കരണത്തിന് 193 കോടിയാണ് വകയിരുത്തിയത്. ഇതിനു പുറമേ 24കോടി സംസ്ഥാന വിഹിതമടക്കം കേന്ദ്രാവിഷ്കൃത പദ്ധതിയിൽ 60 കോടി ലഭിക്കും. മറ്റുള്ളവ:
ജയിൽ നവീകരണത്തിന് 16കോടി
തടവുകാരുടെ ക്ഷേമത്തിനും പുനരധിവാസത്തിനും 10കോടി
ജുഡിഷ്യൽ സർവീസിന് 25കോടി
പ്രോസിക്യൂഷൻ വകുപ്പിന്റെ ആധുനികവത്കരണത്തിന് ഒന്നരക്കോടി
കോടതികെട്ടിടങ്ങളുടെയും ക്വാർട്ടേഴ്സുകളുടെയും നിർമ്മാണത്തിന് 24കോടി ബഡ്‌ജറ്റ് വിഹിതം, 36കോടി കേന്ദ്രവിഹിതം
എക്സൈസിന്റെ ആധുനികവത്കരണത്തിന് 17കോടി (ഇതിൽ 10കോടിയും ലഹരിവിരുദ്ധ ബോധവത്കരണത്തിനും വിമുക്തി പരിപാടിക്കുമാണ്)
റോഡ് സുരക്ഷാ പദ്ധതികൾക്ക് 14കോടി
വെഹിക്കിൾ കം ഡ്രൈവർ ടെസ്റ്റിംഗ് സ്റ്റേഷനുകൾക്ക് 6.75കോടി
ചെക്ക്പോസ്റ്റുകളുടെ നവീകരണത്തിന് 10.50കോടി