തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പാക്കുമെന്നും കുടിശികയുള്ള രണ്ട് ഗഡു ഡി.എ ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി നൽകുമെന്നും ബഡ്‌ജറ്റിൽ പ്രഖ്യാപനം.
ജീവനക്കാരുടെ മെഡിക്കൽ ഇൻഷ്വറൻസിന് ടെൻഡർ വിളിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കകം നടപ്പാക്കും. വില്ലേജ് - താലൂക്ക് ഓഫീസുകൾ, കളക്ടറേറ്റുകൾ, സബ് രജിസ്ട്രാർ ഓഫീസുകൾ, ആർ.ടി.ഓഫീസുകൾ എന്നിവ പൊതുജന സൗഹൃദമാക്കും. ഇവിടങ്ങളിൽ കുടിവെള്ളം, വിശ്രമസൗകര്യം, ശുചിമുറികൾ എന്നിവ സജ്ജമാക്കും. ആദ്യഘട്ടത്തിൽ കളക്ടറേറ്റുകളിലും ജില്ലാതല ഓഫീസുകളിലും സൗകര്യമൊരുക്കാൻ 50കോടി അനുവദിച്ചു. 2019-20ൽ ശമ്പളവും പെൻഷനും ട്രഷറി അക്കൗണ്ടിലൂടെയാക്കും.
ട്രഷറി നവീകരണത്തിന് 21കോടി
12ട്രഷറികൾക്ക് ഇക്കൊല്ലം കെട്ടിടം
ട്രഷറി സ്ട്രോംഗ് റൂമുകളിലെ സ്റ്റോക്കെടുക്കും
പുരാവസ്തു പ്രാധാന്യമുള്ളവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും