തിരുവനന്തപുരം: നടപ്പു സാമ്പത്തികവർഷം അവസാനിക്കുമ്പോൾ 20 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാകുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. പൊതുമേഖലയെ സംരക്ഷിക്കുന്നതോടൊപ്പം സ്വകാര്യ നിക്ഷേപത്തെയും പ്രോത്സാഹിപ്പിക്കും. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് വകയിരുത്തിയ 527 കോടി രൂപയിൽ 299 കോടി രൂപ പൊതുമേഖലയ്ക്കാണ്. കൂടാതെ പ്രവർത്തനമൂലധനമായി 30 കോടി രൂപയും നീക്കിവച്ചു.
മറ്റ് പ്രഖ്യാപനങ്ങൾ
കേരള സ്‌റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കലിന് - ₹27 കോടി
മലബാർ സ്‌പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് - ₹25 കോടി
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ടസിന് - ₹24 കോടി
കെൽട്രോൺ - ₹19 കോടി, കെൽട്രോൺ കമ്പോണെന്റ്സ് - ₹10കോടി
ഓട്ടോകാസ്‌റ്റ് -₹17 കോടി കേരള സിറാമിക്സ് -₹17 കോടി
കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസ് -₹13 കോടി
സിഡ്കോ - ₹11 കോടി
കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ‌് എൻജിനിയറിംഗ് കമ്പനി -₹10 കോടി
കേരള ട്രാൻസ്‌ഫോമേഴ്സ് ആൻഡ് ഇലക്ട്രിക്കൽസ് - ₹10 കോടി
ട്രാക്കോ കേബിൾ കമ്പനി - ₹9 കോടി
യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് കേരള - ₹8 കോടി
സ്റ്റീൽ ഇൻഡസ്ട്രീസ് കേരള - ₹8 കോടി
ട്രിവാൻഡ്രം സ്‌പിന്നിംഗ് മിൽസ് - ₹7.5 കോടി
സീതാറാം ടെക്‌സ്റ്റൈൽസ് - ₹5 കോടി
പ്രഭുറാം മിൽ - ₹5 കോടി
സ്റ്റീൽ കേരള ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് - ₹3.5 കോടി
ഇടരിക്കോട് മിൽസ് - ₹3 കോടി
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയിൽ എന്റർപ്രൈസസ് - ₹2.5 കോടി
ട്രാവൻകൂർ സിമന്റ് - ₹2 കോടി
കേരള ക്ളേയ്സ് ആൻഡ് സിറാമിക്സ് പ്രോഡക്ട്സ് - ₹2 കോടി
ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ - ₹2 കോടി
കേരള ആർട്ടിസാൻസ് ഡെവലപ്മെന്റ് കോർപറേഷൻ - ₹1 കോടി
കേരള സ്റ്റേറ്റ് മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ - ₹50 ലക്ഷം
കെൽപാം - ₹50 ലക്ഷം