budget

തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുമെന്നും 800 കോടിയുടെ പദ്ധതിയിലൂടെ നാല്പത്തിരണ്ട് ലക്ഷം കുടുംബങ്ങളുടെ ഇൻഷ്വറൻസ് സർക്കാർ അടയ്ക്കുമെന്നും ബഡ്ജറ്റിൽ പ്രഖ്യാപിച്ചു.

സ്വകാര്യ ആശുപത്രികളെക്കൂടി ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സാർവത്രിക ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ നിലവിലെ ആർ.എസ്.ബി.വൈയും കാരുണ്യയും ആരോഗ്യവകുപ്പിലെ മറ്റ് പദ്ധതികളെയും സംയോജിപ്പിക്കും. മറ്റു ഇൻഷ്വറൻസ് പദ്ധതികളിലൊന്നും ഉൾപ്പെടാത്ത 20 ലക്ഷം കുടുംബങ്ങൾക്ക് പുതിയ ഇൻഷ്വറൻസ് കം അഷ്വറൻസ് പദ്ധതിയിൽ അംഗമാകാം. നാല്പത്തിരണ്ട് ലക്ഷം പേർക്ക് സർക്കാർ ഇൻഷ്വറൻസ് അടയ്ക്കും. ലോട്ടറിയിൽ നിന്നുള്ള വരുമാനം പൂർണമായും ഇതിന് മാറ്റി വയ്‌ക്കും. ഇതിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചു.മേയിൽ നടപ്പിലാകും.

മറ്റു പ്രഖ്യപനങ്ങൾ

സംസ്ഥാനത്തെ എല്ലാ പ്രാഥമിക കേന്ദ്രങ്ങളേയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കും. ഉച്ചയ്ക്കുശേഷവും ഒ.പി. ലാബും ഫാർമസിയുമുണ്ടായിരിക്കും.

എല്ലാ മെഡിക്കൽ കോളേജുകളിലും ഓങ്കോളജി,​ ജില്ലാ ആശുപത്രികളിൽ കാർഡിയോളജി,​ താലൂക്ക് ആശുപത്രികളിൽ

ട്രോമാ കെയർ സെന്ററുകളും ഡയാലിസിസ് സൗകര്യങ്ങളും

ആശാപ്രവർത്തകരുടെ ഹോണറേറിയത്തിൽ 500 രൂപ വർദ്ധിപ്പിക്കും.