തിരുവനന്തപുരം: ബഡ്ജറ്റിൽ പ്രളയപുനർനിർമ്മാണകാര്യത്തിൽ വ്യക്തതയില്ലെന്ന് മുസ്ളീം ലീഗ് നേതാവ് എം. കെ. മുനീർ കുറ്റപ്പെടുത്തി. പ്രളയപുനർ നിർമ്മാണത്തിൽ ഇരുപത്തഞ്ചിന പാക്കേജ് കൊണ്ടുവന്നുവെന്ന അവകാശവാദം തട്ടിപ്പാണ്. ബഡ്ജറ്റിലെ പദ്ധതികളെ കേവലം എണ്ണമിട്ട് നിരത്തുകയായിരുന്നു. ഇതുപോലെയായിരുന്നെങ്കിൽ ബഡ്ജറ്റ് പ്രസംഗത്തിലെ എല്ലാ ഖണ്ഡികകൾക്കും എണ്ണമിട്ട് നൂറിനപാക്കേജ് പ്രഖ്യാപിക്കാമായിരുന്നു. കോർപറേറ്റുകളെയും ബഹുരാഷ്ട്രകുത്തകകളെയും കുറ്റംപറഞ്ഞുനടന്ന ഇടതുമുന്നണി ഇപ്പോൾ കേരളത്തിലേക്ക് കോർപറേറ്റുകളെയും ബഹുരാഷ്ട്ര കമ്പിനകളെയും കൊണ്ടുവരാൻ കഴിഞ്ഞത് നേട്ടമായി നിരത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.