km-mani

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും ദുർവ്യയം കുറയ്‌ക്കില്ലെന്ന ധനമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് കേരളകോൺഗ്രസ് നേതാവ് കെ.എം. മാണി പറഞ്ഞു. പാലിക്കാൻകഴിയാത്ത നിരവധി പരിപാടികൾ തുരുതുരെ പ്രഖ്യാപിച്ച് സംസ്ഥാന ബഡ്ജറ്റിന്റെ വിശ്വാസ്യത തന്നെ നശിപ്പിച്ചു. പ്രളയത്തിൽ സർവതും നശിച്ച കാർഷിക മേഖലയ്ക്ക് 2500 കോടി മാത്രം അനുവദിച്ചത് ശരിയല്ല. മത്സ്യമേഖലയ്ക്കും മതിയായ വിഹിതമില്ല. റബറിൽ യു. ഡി.എഫ് സർക്കാർ നൽകിയ 500 കോടിയുടെ പിന്തുണമാത്രമാണുള്ളത്. കിഫ്ബിയിലൂടെ വളഞ്ഞവഴിയിൽ സംസ്ഥാനത്തിന്റെ കടബാദ്ധ്യത കൂട്ടികൊണ്ടുവരുന്നത് നല്ല പ്രവണതയല്ല.

സിവിൽ സപ്ളൈസ് കോർപറേഷന് അനുവദിച്ച ബഡ്ജറ്റ് തുക കുറഞ്ഞുപോയെന്ന് മുൻ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. വിപണിയിലിടപെടാൻ മതിയായ ബഡ്ജറ്റ് അലോക്കേഷനില്ല.നാളികേര, നെൽകർഷകർക്കും മതിയായ സംരക്ഷണമില്ല.