budget-fund

കായിക മേഖലയ്ക്ക് വകയിരുത്തിയ 117 കോടി രൂപയിൽ 71 കോടി സ്‌പോർട്സ് ഡയറക്ടറേറ്റിനും 41 കോടി സ്‌പോർട്സ് കൗൺസിലിനുമാണ് ലഭിക്കുക. കായികരംഗത്ത് 528.90 കോടി രൂപയുടെ 27 പ്രൊജക്ടുകൾക്ക് കിഫ്ബി നേരത്തേ അനുമതി നൽകിയിരുന്നു. കിഫ്ബി സ്‌റ്റേഡിയം പദ്ധതികൾ ഈ വർഷം നിർമ്മാണത്തിലേക്കു നീങ്ങും. യുവജനക്ഷേമ ബോർഡിന് 23 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

സഹകരണ മേഖലയുടെ ആകെ അടങ്കൽ 154 കോടി രൂപയാണ്. ഇതിൽ 46 കോടി ക്രെഡിറ്റ് സഹകരണ സംഘങ്ങൾക്ക്. ആർ.ഐ.ഡി.എഫ് പദ്ധതിക്ക് 31 കോടിയും പട്ടികവിഭാഗ സഹകരണ സംഘത്തിന് 15 കോടിയും സഹകാരികളുടെ ചികിത്സാസഹായ സ്‌കീമിലേക്ക് 5 കോടിയും അനുവദിച്ചു.