നെയ്യാറ്റിൻകര: കേരള 2019 - 20ലെ ബജറ്റിൽ നിരവധി പദ്ധതികൾ നെയ്യാറ്റിൻകര മണ്ഡലത്തിന് ലഭിച്ചു. പൊഴിയൂരിലെ പുതിയ മത്സ്യ ബന്ധന തുറമുഖം, നെയ്യാറ്റിൻകര കുടിവെള്ള പദ്ധതി, കേരളാ ഓട്ടോമൊബൈൽസിൽ ഇലക്ട്രിക്ക് ഓട്ടോ നിർമിക്കുന്നതിനും അനുബന്ധ സൗകര്യങ്ങൾക്കുമായി വകയിരുത്തിയ 6 കോടി രൂപ, കെൽപ്പാമിന് 50 ലക്ഷം രൂപ തുടങ്ങിയവ അനുവദിച്ചു. കൂടാതെ ടോക്കൺ പ്രൊവിഷൻ ആയി 50 കോടി രൂപയുടെ 19 വിവിധ പദ്ധതികളും ഉൾപ്പെടുത്തി. പൊഴിയൂർ - പരുത്തിയൂർ ഫുട്ബോൾ സ്റ്റേഡിയം നവീകരണത്തിന് 2 കോടി, നെയ്യാറ്റിൻകര പി.ഡബ്ല്യു.ഡി കോമ്പൗണ്ടിൽ റോഡ്സ് ആൻഡ് ബിൽഡിങ്‌സ് വിഭാഗത്തിന് വേണ്ടി പുതിയ കോംപ്ലക്സ് നിർമിക്കുന്നതിന് 5 കോടി, നെയ്യാറ്റിൻകര പഴയ താലൂക്ക് ഓഫീസ് മന്ദിരം പൈതൃക സ്മാരകമാക്കുന്നതിനും നവീകരണത്തിനും സൗന്ദര്യവത്കരണത്തിനും 2 കോടി, വിവിധ റോഡുകൾക്കായി 12 കോടി, ആറാലുംമൂട് ഉദിയൻകുളങ്ങര മാർക്കറ്റുകളുടെ നവീകരണം എന്നിവ ഇതിൽ ഉൾപ്പെടുന്നതായി കെ. ആൻസലൻഎം.എൽ.എ പറഞ്ഞു.