വെള്ളറട: കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ വള്ളിച്ചിറ പട്ടികജാതി സർവീസ് സഹകരണ സംഘത്തിന് മുൻ രാജ്യസഭ എം.പി സി. പി. കരുണാകരൻ നൽകിയ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. അംഗങ്ങൾക്കുള്ള പലിശ സബ്സിഡിയുടെ വിതരണം സി.പി. നാരായണൻ നിർവഹിക്കും. വായ്പ വിതരണം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പൻ നിർവഹിക്കും. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.എസ് അരുൺ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴസ്ൺ ഡോ. സി.എസ്. ഗീതരാജശേഖരൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. വിചിത്ര, ജില്ലാ സഹകരണ ജോയിന്റ് രജിസ്റ്റാർ എസ്. ഹരികുമാർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. സുരേഷ്കുമാർ റിപ്പോർട്ട് അവതരിപ്പിക്കും. സംഘം പ്രസിഡന്റ് പി. പ്രമോദ് സ്വാഗതവും സംഘം വൈസ് പ്രസിഡന്റ് എ. ധർമ്മയ്യൻ നന്ദിയും രേഖപ്പെടുത്തും.