വെള്ളറട: രണ്ട് പെൺമക്കളോടൊപ്പം 40 വർഷമായി ഓലഷെഡിൽ ദുരിതജീവിതം തള്ളിനീക്കിയിരുന്ന സുശീലക്ക് മൈലച്ചൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വാേളന്റിയേഴ്സ് കൈത്താങ്ങായി. സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് എൻ.എസ്.എസ് വാേളന്റിയേഴ്സ് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സി.കെ. ഹരീന്ദ്രൻ എം.എൽ.എ സുശീലയ്ക്ക് കൈമാറി. സുശീലയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ എൻ.എസ്.എസ് വാേളന്റിയേഴ്സ് സ്കൂൾ അധികൃതരുടെയും സ്ഥലവാസികളുടെയും സഹകരണത്തോടെയാണ് സ്നേഹവീട് നിർമ്മിച്ചത്. ചടങ്ങിൽ പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി , ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. വിചിത്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിമി, വിൽഫ്രഡ്സൺ, ജില്ല എൻ.എസ്.എസ് കൺവീനർ ജോമോൻ തുടങ്ങിയവർ പങ്കെടുത്തു.