p-s-sreedharan-pillai

തിരുവനന്തപുരം: സാധാരണക്കാരന്റെ നടുവൊടിക്കുന്ന നികുതി വർധനവാണ് നമന്ത്രി ചുമത്തിയിരിക്കുന്നതെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

അധിക വിഭവ സമാഹരണത്തിനുള്ള നിർദ്ദേശങ്ങളൊന്നും ബജറ്റിൽ മുന്നോട്ടുവയ്ക്കുന്നില്ല. ധനക്കമ്മിയും റവന്യൂ കമ്മിയും കുറച്ചു കൊണ്ടുവരുമെന്ന് അവകാശപ്പെടുന്നു. മലർപ്പൊടിക്കാരന്റെ മഹത്തായ സ്വപ്നം മാത്രമാണ്. സമാന്തര സാങ്കല്പിക സാമ്പത്തിക സ്രോതസ് വഴി ധനസമാഹരണവും ധനവിനിയോഗവും നടത്തുന്ന അപഹാസ്യമായ അഭ്യാസമാണ് ബജറ്റ് എന്നപേരിൽ സംസ്ഥാന നിയമസഭയിൽ അവതരിപ്പിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.