kerala-assembly

തദ്ദേശ സ്ഥാപനങ്ങൾക്ക് ഗ്രാന്റായി 11, 867 കോടി ബഡ്‌ജറ്റിൽ വകയിരുത്തി. പ്ളാൻ ഗ്രാന്റ് 7000 കോടിയിൽ നിന്ന് 7500 കോടിയായും ഉയർത്തി. ഇതിൽ 250 കോടി പ്രളയബാധിത പ്രദേശങ്ങളിലെ പഞ്ചായത്തുകളിൽ പ്രത്യേക പ്രോജക്ടിന് വേണ്ടിയാണ്. പ്ളാൻ ഗ്രാന്റിൽ 1307 കോടി പട്ടികജാതി ഉപപദ്ധതിക്കും 196 കോടി പട്ടികവർഗ ഉപപദ്ധതിക്കുമാണ്. പ്ലാൻ ഗ്രാന്റിന് പുറമേ 2741 കോടി മെയിന്റനൻസ് ഗ്രാന്റായും 1626 കോടി ജനറൽ പർപ്പസ് ഗ്രാന്റായും വകയിരുത്തി. ഇതിൽ കോർപറേഷനുകൾക്ക് 1210 കോടിയും മുനിസിപ്പാലിറ്റികൾക്ക് 1617 കോടിയും പഞ്ചായത്തുകൾക്ക് 1564 കോടിയും ബ്ളോക്ക് പഞ്ചായത്തുകൾക്ക് 1090 കോടിയും ഗ്രാമപഞ്ചായത്തുകൾക്ക് 6384 കോടിയും ലഭിക്കും.

വനസംരക്ഷണത്തിന് 208 കോടി

 വനാതിർത്തി വേർതിരിക്കാനും സംരക്ഷിക്കാനും 60 കോടി

മനുഷ്യ - മൃഗ സംഘർഷം തടയാനുള്ള പദ്ധതികൾക്ക് 24 കോടി

വന പുനരുജ്ജീവനത്തിനും ജൈവവൈവിദ്ധ്യ സംരക്ഷണത്തിനും 47 കോടി

സാംഗ്‌ച്വറികൾക്കും നാഷണൽ പാർക്കുകൾക്കും 51 കോടി

പുത്തൂർ സുവോളജിക്കൽ പാർക്കിന് കിഫ്ബിയിൽ നിന്ന് 269.75 കോടി