വെഞ്ഞാറമൂട്: കേരള സർക്കാരിന്റെ ഹയർ സെക്കൻഡറി സ്കൂൾ നവീകരണ പദ്ധതി പ്രകാരം അനുവദിച്ച 1.40 കോടി രൂപ ഉപയോഗിച്ച് മിതൃമ്മല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി പണികഴിപ്പിച്ച സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എസ്.എം.റാസി സ്വാഗതം പറഞ്ഞു, പ്രിൻസിപ്പൽ എസ്. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജാ വിജയൻ, വാർഡ് അംഗം ബി.എസ്. സീന തുടങ്ങിയവർ പങ്കെടുത്തു.ചടങ്ങിൽ സ്കൂൾ ഫിലിം ക്ലബ്ബ് നിർമ്മിച്ച ഷോർട്ട് ഫിലിം പ്രദർശനവും, ലിറ്റിൽ കിറ്റ്സ് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനവും നടന്നു .