തിരുവനന്തപുരം: സാധാരണക്കാരെയും പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗത്തെയും മറന്നുള്ള ബഡ്ജറ്റാണ് മന്ത്റി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി. കണക്ക് കൊണ്ടുള്ള വാചകകസർത്ത് മാത്രമാണ് ബഡ്ജറ്റിലുള്ളത്. കഴിഞ്ഞ തവണ പ്രഖ്യാപിച്ച ഭൂരിപക്ഷം പദ്ധതികളും എങ്ങും എത്തിയില്ല. പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ്. യാഥാർത്ഥ്യബോധമില്ലാത്ത ബജഡ്ജറ്റ് അവതരിപ്പിച്ചതിലുള്ള റെക്കാർഡ് മന്ത്റി ഐസക് സൃഷ്ടിച്ചു. വലിയ വിലക്കയറ്റം സൃഷ്ടിക്കുന്ന നടപടികളാണ് പറയുന്നത്. തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഇത്തരമൊരു പൊള്ളയായ ബഡ്ജറ്റിന് മന്ത്റിയെ പ്രേരിപ്പിച്ചതെന്നും കൊടിക്കുന്നിൽ പറഞ്ഞു.