vidya

കിളിമാനൂർ: വിദ്യാ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി ടാലന്റ് സെന്റർ വികസിപ്പിച്ചെടുത്ത ഓട്ടോമാറ്റിക് വാട്ടർ ലെവൽ കൺട്രോളർ, എൽ.ഇ.ഡി ട്യൂബ് ലൈറ്റ്, ബൈക്ക് സൈഡ് സ്റ്റാൻഡ് അലാറം എന്നിവയുടെ ഔദ്യോഗിക വിപണനം കോളേജിൽ നടന്നു. വിപണനോദ്ഘാടനം വിദ്യാ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് മുഖ്യ രക്ഷാധികാരി പി.എ. അശോകൻ, ഫിനാൻസ് ഡയറക്ടർ സുരേഷ്‌ലാൽ, പ്രിൻസിപ്പൽ ഡോ. ടി. മാധവരാജ്‌ രവികുമാർ എന്നിവർ നിർവഹിച്ചു. വകുപ്പ് മേധാവികളായ പ്രൊഫ.പി.എ. സഹീദ, പ്രൊഫ. കെ. വിജയകുമാർ, ട്രസ്റ്റ് കോ-ഓർഡിനേറ്റർ അനിതാ വിജയൻ എന്നിവർ ഏറ്റുവാങ്ങി. വി.എസ്.എസ്.സി മുൻ വകുപ്പ് മേധാവി കെ. അരവിന്ദാക്ഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിദ്യാ ടാലന്റ് സെന്റർ അഡ്വൈസർ ഡോ. എം.സി. ജോൺ വൈസ്ലിൻ സ്വാഗതവും കോ-ഓർഡിനേറ്റർ മുഹമ്മദ് അർഷദ് നന്ദിയും പറഞ്ഞു. അദ്ധ്യാപകരായ മുഹമ്മദ് അൻഷാദ്, ദീപക് വി ദേവ്, വിമൽ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നിർമ്മാണം നടന്നത്.