തിരുവനന്തപുരം: എല്ലാ വീടുകളിലും എൽ.ഇ.ഡി ബൾബുകൾ നൽകുമെന്ന് ധനമന്ത്രി ഇന്നലെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. വൈദ്യുതി ബില്ലിനൊപ്പം ഇതിന്റെ വില തവണകളായി ഉൾപ്പെടുത്തും. ഒരു എൽ.ഇ.ഡി ബൾബിന് 65 രൂപയാണ് വില. സംസ്ഥാനമൊട്ടാകെ 8.75 കോടി ബൾബുകളാണ് നൽകുക. ഇതിന് കെ.എസ്.ഇ.ബിക്ക് കിഫ്ബി വായ്പ നൽകും. ഇതിന് പുറമെ വൈദ്യുതി ലാഭിക്കാവുന്ന ഫാൻ, പമ്പ് തുടങ്ങിയ ഉപകരണങ്ങൾ വാങ്ങാനും സഹായം നൽകും. വൈദ്യുതി ബോർഡ് മേൽക്കൂര സോളാർ പദ്ധതിയിലൂടെ 150 കോടി യൂണിറ്റ് വൈദ്യുതി അധികമുണ്ടാക്കും. പ്രസരണനഷ്ടം കുറയ്ക്കാൻ 6375 കോടിയുടെ ത്രിവർഷ പദ്ധതിയും നടപ്പാക്കും.