.
തീയതി നീട്ടി
ഫെബ്രുവരി 1 ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബി.എ/ ബി.എസ് സി / ബി.കോം ( സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളും മൂന്നാം സെമസ്റ്റർ ബി.എ / ബി.എസ് സി/ ബി.കോം/ ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി. എസ്.ഡബ്ല്യു/ബി. വോക് (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളും ഫെബ്രുവരി 22ന് നടത്തും. മറ്റുപരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബി.എഡ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 14 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബി.എസ് സി ബോട്ടണി ആൻഡ് ബയോടെക്‌നോളജി ഗ്രൂപ്പ് (2(മ)) കരിയർ റിലേറ്റഡ് (2016 അഡ്മിഷൻ റഗുലർ, 2015 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2014 & 2013 അഡ്മിഷൻ സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.
രണ്ടും നാലും സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ.
ഓൺലൈൻ രജിസ്‌ട്രേഷൻ
ഏഴാം സെമസ്റ്റർ ബി.ആർക് പരീക്ഷയുടെ (2013 സ്‌കീം) ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴ കൂടാതെ 7 വരെ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ