arest

ആര്യനാട്: ആര്യനാട് എക്സൈസ് കോട്ടൂർ, കാലൻകുഴി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ചാരായം വാറ്റാൻ കോട വീട്ടിൽ സൂക്ഷിച്ചിരുന്ന രണ്ടുപേരെ പിടികൂടി. കാലൻകുഴി ഗോപാല കൃഷ്ണൻ നായരുടെ വീടിന്റെ സൂക്ഷിപ്പുകാരനായ കള്ളിയൽ സ്വദേശി രവീന്ദ്രൻ (54), ഇയാളുടെ കൂട്ടുകാരനായ സുബൈർ (47) എന്നിവരാണ് പിടിയിലായത്. വീട്ടിൽ നിന്ന് 50 ലിറ്റർ കോടയും കണ്ടെടുത്തു. സ്ഥിരമായി ഈ വീട്ടിൽ വ്യാജച്ചാരായ നിർമ്മാണം നടക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്. പ്രിവന്റീവ് ഓഫീസർമാരായ സുധീർഖാൻ, എൻ. സതീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ രാജേഷ്, റീജുകുമാർ എന്നിവർ റെയിഡിൽ പങ്കെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.