വിഴിഞ്ഞം: എം. അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ രണ്ടാം വാർഷികവും, സ്നേഹ സാന്ത്വന പരിപാടികളും വിഴിഞ്ഞത്ത് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. അലിയാർ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. സൊസൈറ്റി പ്രസിഡന്റ് അഡ്വ.പി.എസ് ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. രോഗികൾക്കും, നിർദ്ധനർക്കും വീൽചെയർ ,ധാന്യ കിറ്റ്, വസ്ത്രം എന്നിവ പരിപാടിയിൽ വിതരണം ചെയ്തു. കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ പുല്ലുവിള സ്റ്റാൻലി, പി. രാജേന്ദ്ര കുമാർ, സൊസൈറ്റി ഭാരവാഹികളായ വണ്ടിത്തടം മധു, കെ.കെ.വിജയൻ, വി.അനൂപ് എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി അഡ്വ.എസ്. അജിത് സ്വാഗതവും, കെ.ജി സനൽകുമാർ നന്ദിയും പറഞ്ഞു.