e

വെഞ്ഞാറമൂട് : സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ റോഡിൽ തടഞ്ഞു നിറുത്തിവെട്ടിപ്പരിക്കേല്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാണിക്കൽ അരീപ്ര കിഴക്കുംകര വീട്ടിൽ ഷിബു(32) ആണ് അറസ്റ്റിലായത്. അരീപ്ര പുത്തൻവീട്ടിൽ സിദ്ദു(20)വിനെയാണ് ഇയാൾ വെട്ടിപ്പരിക്കേല്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ആനൂർ പൊയ്ക അരീപ്ര റോഡിലായിരുന്നു സംഭവം. തുടർന്ന് സിദ്ദുവിന്റെ മാതാവ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഈർജ്ജിതമാക്കുകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ ഇന്നലെ ഉച്ചക്ക് വെഞ്ഞാറമൂട് സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. വെട്ടേറ്റ സിദ്ദുവും കേസിൽ പ്രതിയായ ഷിബും അയൽവാസികളും ബന്ധുക്കളുമാണ്. കുടുംബ പ്രശ്‌നങ്ങളാണ് അക്രമണത്തിനു കാരണമെന്ന് ഇവർ മൊഴി നൽകി.