animesh-sur
അനിമേഷ് സുർ

തിരുവനന്തപുരം: വൻകിട കിട്ടാക്കടക്കാരായ കുത്തകകൾക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും അവരുടെ സ്വത്തുക്കൾ രാജ്യം കണ്ടുകെട്ടണമെന്നും ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ബെഫി) 10ാമത് ദേശീയ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ബെഫി ദേശീയ പ്രസിഡന്റായി സി.ജെ.നന്ദകുമാറിനെയും (കേരളം) ജനറൽ സെക്രട്ടറിയായി ദേബാഷിഷ് ബസു ചൗധരിയെയും (ബംഗാൾ) തെരഞ്ഞെടുത്തു. ബംഗാളിൽ നിന്നുള്ള അനിമേഷ് സുർ ആണ് പുതിയ ട്രഷറർ.കെ.കൃഷ്ണൻ (തമിഴ്നാട്), വിജയ് അരോസ്‌കർ (മഹാരാഷ്ട്ര) എന്നിവരെ സെക്രട്ടറിമാരായും പ്രദീപ് ബിശ്വാസ്, ജയ്‌ദേബ് ദാസ്ഗുപ്ത, ദിനേഷ് കകാത്തി, പി.വെങ്കിടരാമയ്യ, കെ.ശ്രീനിവാസബാബു, ജെ.പി.ദീക്ഷിത്, രൂപ ഖാൽഖോ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെവർ:

എസ്.എസ്. അനിൽ, സി. രാജീവൻ (ജോ.സെക്രട്ടറി), സജി ഒ.വർഗീസ്, വി.ബി.പത്മകുമാർ, ടി. നരേന്ദ്രൻ, ഷാജു ആന്റണി,ജോസ് ടി. എബ്രഹാം, എൻ. സനിൽ ബാബു, കെ.ടി. അനിൽകുമാർ,കെ.എസ്.രമ ,ജെറിൻ കെ. ജോൺ ,പി.രാജേഷ്,ബിനു.എം , സി. ജയരാജ്, കെ കൃഷ്ണമൂർത്തി (കേന്ദ്രകമ്മിറ്റി അംഗങ്ങൾ).

സമ്മേളനത്തിന്റെ നാലാം ദിവസം വിവിധ പ്രമേയങ്ങൾ സമ്മേളനം പാസാക്കി. ചർച്ചകൾക്ക് ജനറൽ സെക്രട്ടറി പ്രദീപ് ബിശ്വാസ് മറുപടി പറഞ്ഞു.