തുറവൂർ: പാടശേഖരത്തിൽ മോട്ടോർ പമ്പ് പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേറ്റ് ഫിഷറീസ് ഓഫീസർ മരിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഹമ്മ ഓഫീസിലെ ഓഫീസർ തുറവൂർ വളമംഗലം തെക്ക് അറത്തറ നികർത്തിൽ സുകുമാരൻ - ലീല ദമ്പതികളുടെ മകൻ ജീമോനാണ്(43) മരിച്ചത്. ഇന്നലെ രാവിലെ ആറിന് വീടിന് സമീപത്തെ പാടശേഖരത്തിൽ കാർഷികാവശ്യത്തിന് മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ സ്വിച്ച് ബോർഡിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. പാടശേഖരത്തിലെ വെള്ളത്തിൽ വീണു കിടന്ന ജീമോനെ പ്രദേശവാസികൾ ചേർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: അനിത. മക്കൾ: അഞ്ജിത്, ആദിലക്ഷ്മി.