pramod

കല്ലമ്പലം: നിരവധി കേസുകളിലെ പ്രതി കല്ലമ്പലത്ത് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായി. കല്ലമ്പലം മാവിൻമൂട് പ്രവീൺ ഭവനിൽ പ്രമോദ് ( 33) ആണ് സാമൂഹ്യ വിരുദ്ധ പ്രവൃത്തികൾ തടയൽ നിയമ പ്രകാരം അറസ്റ്റിലായത്. കൊലപാതകം, കവർച്ച, ഭവനഭേദനം, കൊലപാതക ശ്രമങ്ങൾ, വീട്ടിൽ അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, ഗുണ്ടാ പിരിവ്, മോഷണം, പൊതുജനശല്യവും ഭീഷണിയും തുടങ്ങി കല്ലമ്പലം സ്റ്റേഷനിലെ മുപ്പതോളം ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാൾ. ജില്ലാ കളക്ടറാണ് ഇയാൾക്കെതിരെ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി അശോക് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പി അനിൽകുമാർ, കല്ലമ്പലം സബ് ഇൻസ്പെക്ടർ അഭിലാഷ് എന്നിവരുടെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ഹരീന്ദ്രനാഥ് .ആർ, സുരാജ്, ഷിജു, സജിത്ത്, ഷൈൻ അനൂപ് എന്നിവരടങ്ങുന്ന സംഘം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.