നേമം: . പാപ്പനംകോട് സത്യൻനഗർ അരുവാക്കോട് വലിയവിള അമ്പാടി ഹൗസിൽ സുരേഷ്‌കുമാർ (53, മണിയൻ) കുഴഞ്ഞുവീണ് മരിച്ചു. . ട്രിവാൻഡ്രം ടെന്നിസ് ക്ലബ് ജീവനക്കാനായ സുരേഷ് കുമാർ ഇന്നലെ രാവിലെയാണ് ജോലി സ്ഥലത്ത് കുഴഞ്ഞു വീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഉഷാകുമാരി. മക്കള്‍ : മഹി, ഹിമ.