athletics

തിരുവനന്തപുരം : ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഇന്നലെ തുടങ്ങിയ സംസ്ഥാന യൂത്ത് അത്‌ലറ്റിക്സിൽ നാലുവീതം സ്വർണവും വെള്ളിയും വെങ്കലവും നേടി എറണാകുളം മുന്നിൽ. നാലുസ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയ തിരുവനന്തപുരമാണ് രണ്ടാംസ്ഥാനത്ത്. പെൺകുട്ടികളുടെ 400 മീറ്ററിൽ എറണാകുളത്തിന്റെ എസ്. സാന്ദ്രയും , ഹാമർ ത്രോയിൽ കെസിയ മറിയം ബെന്നിയും മീറ്റ് റെക്കാഡ് തിരുത്തിക്കുറിച്ചു. പെൺകുട്ടികളുടെ 100 മീറ്ററിൽ എറണാകുളത്തിന്റെ വി.എസ്. ഭവികയും ആൺകുട്ടികളുടെ 100 മീറ്ററിൽ തൃശൂരിന്റെ മുഹമ്മദ് സജീനും സ്വർണം നി. ആൺകുട്ടികളുടെ 400 മീറ്ററിൽ ആബ്‌ദു റസാഖിനാണ് സ്വർണം.