legue

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന നിലപാടിൽ ഉറച്ചു നില്ക്കാൻ മുസ്‌ലിം ലീഗ് തീരുമാനം. ഇന്നലെ ഡൽഹിയിൽ ചേർന്ന ദേശീയ നേതൃ യോഗത്തിലാണ് മൂന്നാമതൊരു സീറ്റ് കൂടി ആവശ്യപ്പെടാൻ തീരുമാനമെടുത്തത്. കഴിഞ്ഞ തവണ വീരേന്ദ്രകുമാർ നേതൃത്വം നൽകിയ ജനതാദൾ (യു ) വിന് വിട്ടുകൊടുത്ത പാലക്കാട് സീറ്റാണ് ആവശ്യപ്പെടുക. നേരത്തെ കോഴിക്കോട് ,വയനാട് സീറ്റുകളിലൊന്ന് ആവശ്യപ്പെടാനായിരുന്നു ധാരണ.എന്നാൽ രണ്ടും കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആയതിനാൽ ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് പാലക്കാടിനായി അവകാശ വാദം ഉന്നയിക്കുന്നത്.വീരേന്ദ്രകുമാർ വിഭാഗം യു.ഡി.എഫ് വിട്ടതോടെ ആ സീറ്റ് കോൺഗ്രസ് തിരിച്ചെടുക്കാനാണ് ആലോചിക്കുന്നത്. ലീഗിന്റെ ആവശ്യം കോൺഗ്രസ് അംഗീകരിക്കുമോ എന്ന് ഉറപ്പില്ല.