മാവേലിക്കര: മഹാത്മാഗാന്ധിയെ വധിക്കുന്ന രംഗം പുനരാവിഷ്‌കരിച്ച ഹിന്ദു മഹാസഭയുടെ നടപടിയിൽ പ്രതിഷേധിച്ച് ഗാന്ധിശില്‍പിയും പീസ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ പ്രസിഡന്റുമായ ഡോ.ബിജു ജോസഫ് ഉപവാസ സമരം നടത്തി. ഇന്നലെ രാവിലെ മാവേലിക്കര ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ആരംഭിച്ച സമരം വൈകിട്ട് 5ന് സമാപിച്ചു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എം, കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ എത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കല്ലുമല രാജൻ നാരങ്ങനീര് നൽകിയാണ് ഉപവാസം അവസാനിപ്പിച്ചത്.
നേതാക്കളായ കോശി എം.കോശി, കല്ലുമല രാജൻ, കെ.മധുസൂദനൻ, കെ.ആർ.മുരളീധരൻ, കെ.ഗോപൻ, ഡി.വിജയകുമാർ, കെ.കെ.അനൂപ്, ഷാജി എം.പണിക്കർ, അനിൽ വള്ളികുന്നം, എസ്.രാജേഷ്, ജോൺ കെ.മാത്യു, പഞ്ചവടി വേണു, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, ബൈജു സി.മാവേലിക്കര, നിസി അലക്‌സ്, മാവേലിക്കര രാധാകൃഷ്ണൻ, മുജീബ് റഹ്മാൻ, നൗഷാദ് മങ്കാംകുഴി എന്നിവർ സംസാരിച്ചു.