doctor

ചേർത്തല: എം.ഡി പ്രവേശന പരീക്ഷയിൽ ആദ്യാവസരത്തിൽ തന്നെ മികച്ച വിജയം നേടി നാടിന്റെ അഭിമാനമായ ഡോ.പി.എച്ച്.ശ്രീലേഷിന് മാതൃവിദ്യാലയത്തിന്റെ ആദരം.

മുഹമ്മ എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ 5 മുതൽ പ്ലസ്ടു വരെ പഠിച്ച ശ്രീലേഷ് സ്കൂൾ ലീഡറുമായിരുന്നു. തണ്ണീർമുക്കം കരിക്കാട് പങ്ങപ്പറമ്പിൽ ഹരിദാസിന്റ മകനാണ്. ജനറൽ മെഡിസിനിൽ ആലപ്പുഴ മെഡിക്കൽ കോളേജിലായിരിക്കും പ്രവേശനം. മുൻ വർഷങ്ങളിലായി എ.ബി വിലാസം സ്കൂളിൽ നിന്നും പ്ലസ് ടു പഠനം കഴിഞ്ഞിറങ്ങിയവരിൽ ഇരുപതു പേർ ഇന്ന് വൈദ്യശാസ്ത്ര മേഖലയിലുണ്ട്. സ്‌കൂളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ ഡോ.ശ്രീലേഷിനെ പൊന്നാട അണിയിച്ചു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പി.സജീവ്, പ്രഥമാദ്ധ്യാപിക വി.കെ.ഷക്കീല എന്നിവർ സ്‌കൂളിന്റെ ഉപഹാരങ്ങൾ സമർപ്പിച്ചു.