ചേർത്തല: വിവിധ സ്വകാര്യ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സംഘടനകളുടെയും സഹകരണത്തോടെ മാരാരിക്കുളം ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ സ്റ്റേഷൻ പരിധിയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിൽ കിൻഡർ ആശുപത്രിയും പങ്കാളികളായി.
ആശുപത്രി നൽകുന്ന കാമറകൾ സീനിയർ ഓപ്പറേഷൻ മാനേജർ എൻ.ജിജേഷ് മാരാരിക്കുളം എ.എസ്.ഐ അനിൽകുമാറിന് കൈമാറി. റോഡ് സുരക്ഷയുടെ ഭാഗമായി കിൻഡർ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ തുടർച്ച എന്ന നിലയിൽ ഈ പദ്ധതിയിലും സ്ഥാപനം ഭാഗമാവുകയാണെന്ന് എൻ.ജിജേഷ് പറഞ്ഞു. മാർക്കറ്റിംഗ് ഓഫീസർ ഡി.ഹരികൃഷ്ണനും പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിലായി 32 നീരീക്ഷണ കാമറകളാണ് സ്ഥാപിക്കുന്നത്.