pki-1

പൂച്ചാക്കൽ: റോഡിൽ ചിതറിക്കിടന്ന പാറപ്പൊടിയിൽ തെന്നി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാൻ തുടങ്ങിയതോടെ ഫയർഫോഴ്സെത്തി റോഡ് കഴുകി വൃത്തിയാക്കി.

ഇന്നലെ പള്ളിപ്പുറം കൃഷിഭവന് സമീപത്തെ എസ് വളവിലാണ് സംഭവം. ലോറിയിൽ കൊണ്ടു പോകുന്നതിനിടെ പാറപ്പൊടി റോഡിൽ വീണതാകാമെന്നാണ് കരുതുന്നത്.

നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് ചേർത്തലയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് പാറപ്പൊടി ഒഴുക്കിക്കളഞ്ഞത്.