1

60 ലക്ഷം കെട്ടിട നിർമ്മാണ തൊഴിലാളിക്ക്

കായംകുളം : സംസ്ഥാന സർക്കാരിന്റെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ കെട്ടിട നിർമ്മാണ തൊഴിലാളിയ്ക്ക് ലഭിച്ചു . കായംകുളം പുള്ളിക്കണക്ക് കരുണാലയത്തിൽ സന്തോഷാണ് (45) ഭാഗ്യവാൻ.

കൃഷ്ണപുരത്തു നിന്ന് സന്തോഷ് വാങ്ങിയ രണ്ട് ടിക്കറ്റുകളിലൊന്നിനാണ് സമ്മാനം ലഭിച്ചത് . സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുള്ള സന്തോഷിന് മുമ്പും ചെറിയ തുകകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്.സമ്മാനാർഹമായ ടിക്കറ്റ് കാനറ ബാങ്ക് കായംകുളം ശാഖയിൽ ഏല്പിച്ചു. ലീനയാണ് ഭാര്യ .മക്കൾ കലേഷ്, സച്ചു.