s

ചേർത്തല: വാഹനാപകടത്തിൽ പരിക്കേ​റ്റ് ചകിത്സയിലിരിക്കെ മരിച്ച ലോക് താന്ത്രിക് ജനതാദൾ പാർലമെന്ററി ബോർഡംഗവും ആലപ്പുഴ എസ്.ഡി.കോളേജ് മലയാളം വിഭാഗം മുൻ മേധാവിയുമായിരുന്ന ചേർത്തല പുതിയകാവ് രത്‌നവില്ലയിൽ പ്രൊഫ.ഡി.നാരായണൻകുട്ടിക്ക് (73) നാടിന്റെ അന്ത്യാഞ്ജലി.

ജനുവരി 2ന് ദേശീയ പാതയിൽ അരൂരിലുണ്ടായ കാറപകടത്തിൽ പരിക്കേ​റ്റ് കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. രണ്ട് പതി​റ്റാണ്ട് കാലം ജനതാദൾ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച നാരായണൻകുട്ടി എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗവും ഹാരീസ് ഫൗണ്ടേഷൻ ചെയർമാനുമായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് അഗ്രോ ആൻഡ് ഫ്രൂട്ട്സ് പ്രോസസ് കമ്പനി ലിമിറ്റഡ് ചെയർമാനുമായിരുന്നു. ഭാര്യ : പരേതയായ പ്രൊഫ.ആർ.പി.സുധ. മഹാരാജാസ് കോളേജിൽ പ്രൊഫസറായിരിക്കെ അപകടത്തിലാണ് ഭാര്യയും മരിച്ചത്. മക്കൾ : ഡോ.സജിത്ത്, ഡോ.സരിത (മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: കെ.പി.പ്രദീപ് കുമാർ (എൻജിനിയർ),ഡോ.ദിവ്യ.

ഇന്നലെ വൈകിട്ട് പുതിയകാവിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മൃതദേഹത്തിൽ എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ജനറൽ ഷെയ്ക്ക് പി.ഹാരിസ് പാർട്ടി പതാക പുതപ്പിച്ചു.എം.പി വീരേന്ദ്രകുമാർ എം.പിക്കും എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്‌ കുമാറിനും വേണ്ടി റീത്തുകൾ സമർപ്പിച്ചു.

എൽ.ജെ.ഡി ദേശീയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ്ജ്,സംസ്ഥാന വൈസ് പ്രസിഡന്റ് ചാരുപാറരവി, ജില്ലാ പ്രസിഡന്റുമാരായ എൻ.എം.നായർ),ജോസഫ് ചാവറ,യുജിൻമൊറേലി),അഗസ്​റ്റിൻ കോലഞ്ചേരി,കൊച്ചി മുൻമേയർ കെ.ജെ.സോഹൻ,എൽ.ജെ.വൈ.ഡി ജില്ലാ പ്രസിഡന്റ് അജ്മൽ,സംസ്ഥാന ജനറൽ സെക്രട്ടറി എം.വി.ശ്യാം,ഗിരീഷ് ഇലഞ്ഞിമേൽ, എ.എം.ആരിഫ് എം.എൽ.എ,കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം ഷാനിമോൾ ഉസ്മാൻ,ഡി.സി.സി മുൻ പ്രസിഡന്റ് എ.എ.ഷുക്കൂർ,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,സംസ്ഥാന സമിതിയംഗം എ.ശിവരാജൻ,ആർ.എസ്.പി ജില്ലാ സെക്രട്ടറി ബി.രാജശേഖരൻ,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി എസ്.ശരത്,ഡോ.അമ്പലപ്പുഴ ഗോപകുമാർ,പ്രൊഫ.നെടുമുടി ഹരികുമാർ,ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് ആർ.പൊന്നപ്പൻ,കേരള കോൺഗ്രസ്( ജേക്കബ്) സംസ്ഥാന വൈസ് ചെയർമാൻ ജോർജ്ജ് ജോസഫ്,ജനതാദൾ(എസ്) നേതാക്കളായ ബിജിലി ജോസഫ്,ജോസഫ് ഉമ്മൻ,ഷംസാദ് റഹിം,എസ്.ഡി.കോളേജ് പ്രിൻസിപ്പൽ ഡോ.പി.ആർ.ഉണ്ണികൃഷ്ണപിള്ള,എ.കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി പ്രൊഫ.ആർ.ഇന്ദുലാൽ,ടി.ആർ.അനിൽകുമാർ,എൻ.ജി.ഒ സെന്റർ സംസ്ഥാന പ്രസിഡന്റ് പനവൂർ നാസർ,വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു,യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ആർ.ശശിധരൻ തുടങ്ങിവൻഅന്ത്യാഞ്ജലി അർപ്പിച്ചു.കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരനുവേണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.തോമസ് റീത്തു സമർപ്പിച്ചു.സംസ്കാര ചടങ്ങുകൾക്ക് ശേഷം വീട്ടുവളപ്പിൽ നടന്ന അനുശോചന സമ്മേളനത്തിൽ എൽ.ജെ.ഡി. ജില്ലാ പ്രസിഡന്റ് കണ്ടല്ലൂർ ശങ്കരനാരായണൻ അദ്ധ്യക്ഷത വഹിച്ചു.