subeesh1

കുട്ടനാട് : കരൾമാറ്റ ശസ്ത്രക്രിയക്കായി യുവാവ് സുമനസുകളുടെ കരുണ തേടുന്നു. മങ്കൊമ്പ് തെക്കേക്കരയിൽ മുപ്പത്തഞ്ചിൽചിറയിൽ മംഗളാനന്ദന്റെ മകൻ സുബീഷാണ് (34) കരൾരോഗം ബാധിച്ച് ചികിത്സയിലുള്ളത്. സൗദിയിൽ ഡീസൽ മെക്കാനിക്കായിരുന്ന സുബീഷിന് അവിടെ വച്ച് മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്നുണ്ടായ അണുബാധയാണ് രോഗകാരണമെന്നാണ് ഡോക്ടർമാരുടെ നിഗമനം. കരൾ മാറ്റി വച്ചെങ്കിലേ സുബീഷിന്റെ ജീവൻ രക്ഷിക്കാനാകൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. പിതാവിന്റെ സഹോദരി സുബീഷിന് കരൾ പകുത്തു നൽകാൻ തയ്യാറാണ്. ശസ്ത്രക്രിയക്ക് മുപ്പത് ലക്ഷത്തോളം രൂപ ചെലവ് വരും. ഇത് എങ്ങനെ കണ്ടെത്താനാകുമെന്നറിയാതെ കഴിയുകയാണ് സുബീഷിന്റെ ഭാര്യ വിദ്യയും കൂലിപ്പണിക്കാരായ മാതാപിതാക്കളും. സുബീഷ് - വിദ്യ ദമ്പതികൾക്ക് രണ്ട് വയസുള്ള ഒരു മകനുണ്ട്.

സുബീഷിന്റെ ചികിത്സാ സഹായത്തിനായി ഫെഡറൽ ബാങ്കിന്റെ തെക്കേക്കര ശാഖയിൽ മംഗളാനന്ദന്റെ പേരിൽ 11540100158981 അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.കോഡ്- എഫ്.ഡി.ആർ.എൽ.0001154.ഫോൺ-9605014390.