photo

ആലപ്പുഴ: പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച മൂന്നുപേർ പിടിയിലായി. ആലപ്പുഴ നഗരസഭ ലജനത്ത്

വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ മൻസൂർ (25), തോപ്പിൽ ഹൗസിൽ ഷുഹൈബ്(25), വട്ടയാൽ വാർഡിൽ പുത്തൻ പറമ്പ് വീട്ടിൽ ഫിറോസ്(25) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി 11.30 ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിലാണ് സംഭവം. ജംഗ്ഷനിൽ ട്രാഫിക് ബ്ലോക്ക് നിയന്ത്രിച്ചുകൊണ്ടിരുന്ന

പൊലീസുകാർ, മറ്റ് വാഹനങ്ങൾക്ക് തടസമുണ്ടാകുന്ന രീതിയിൽ പാർക്ക് ചെയ്തിരുന്ന

ബൈക്കുകൾ മാറ്റി പാർക്ക് ചെയ്യാൻ ഇവരോട് ആവശ്യപ്പെട്ടുകം. മദ്യലഹരിയിലായിരുന്ന പ്രതികൾ സംഘം ചേർന്ന് പൊലീസിനെ ചീത്തവിളിക്കുകയും ആക്രമിക്കുകയുംചെയ്തു. ഏറെ നേരം ജനറൽ ആശുപത്രി ജംഗ്ഷനിൽ ഭീകരാന്തരീക്ഷം

സൃഷ്ടിക്കുകയും ഗതാഗതതടസമുണ്ടാക്കുകയുംചെയ്തു. തുടർന്ന് കൂടുതൽ പൊലീസ് സംഘം

സ്ഥലത്തെത്തി പ്രതികളെ കീഴ്‌പ്പെടുത്തുകയായിരുന്നു. മൻസൂർ 2015 ൽ വിപിൻ

എന്ന യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ്.