ആലപ്പുഴ: റേഷൻ വ്യാപാരികളെയും സെയിൽസ്മാൻമാരെയും ഉൾപ്പെടുത്തി പുതുതായി രൂപീകരിച്ച കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റായി കെ. ചന്ദ്രൻപിള്ളയെയും ജനറൽ സെക്രട്ടറിയായി ഡാനിയേൽ ജോർജിനെയും തിരഞ്ഞെടുത്തു.
സി.ബി. ഷാജികുമാറാണ് ട്രഷറർ. മടവൂർ അനിൽ, കെ. മൊയ്തീൻ കോയ, ടി.കെ. പ്രമോദ്, ആർ. രാംരാജ്, കബീർ അംബാരത്ത്, സദാശിവൻ, പി.ജെ. ജോൺ (വൈസ് പ്രസിഡമാർ), ബാബു പണിക്കർ, ജി. ശശിധരൻ, എം.വി. നാരായണൻ, എം.എസ്. ഗോപിനാഥൻ, എം.കെ. ഉമ്മർ, കെ. ഗിരീഷ് (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.