ഹരിപ്പാട്: സി.പി.ഐ നേതാവ് പള്ളിപ്പാട് വടക്കേക്കര കിഴക്ക് മുളമൂട്ടിൽ വി.പൊന്നപ്പൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്. സി.പി.ഐ പള്ളിപ്പാട് ലോക്കൽ കമ്മറ്റി സെക്രട്ടറി, ഹരിപ്പാട് മണ്ഡലം കമ്മറ്റി അംഗം, എ.ഐ.ടി.യു.സി താലൂക്ക് കമ്മറ്റി അംഗം, ബി.കെ.എം.യു മണ്ഡലം സെക്രട്ടറി, ജില്ലാ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പൊടിയമ്മ. മക്കൾ: ഗിരീഷ്, ദിനേഷ്, രതീഷ്. മരുമക്കൾ: സിന്ധു, ഗ്രീഷ്മ.