muhamma

ചേർത്തല : മുഹമ്മ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഇനി പുസ്തകവും വായിക്കാം. മുഹമ്മ ആര്യക്കര എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ എൻ.എസ്.എസ് യൂണി​റ്റാണ് അക്ഷരദീപമെന്ന പേരിൽ വായനശാല ഒരുക്കിയത്.

നൂറോളം പുസ്തകങ്ങളുണ്ട്. ഒ.പി വിഭാഗത്തോട് ചേർന്ന് പ്രവർത്തനം ആരംഭിച്ച വായനശാല പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി.പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ബി.ഷാജികുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ ലാൽ കുമാർ,പ്രിൻസിപ്പൽ പി.സജീവ്,സ്​റ്റാഫ് സെക്രട്ടറി എം.വി.സാബുമോൻ,ലീഡർ ആകാശ് എന്നിവർ സംസാരിച്ചു.