മാരാരിക്കുളം:കലവൂർ റസിഡന്റ്സ് അസോസിയേഷന്റെയും(കെ.ആർ.എ) ആലപ്പുഴ നോർത്ത് റോട്ടറി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.നോർത്ത് റോട്ടറി ക്ലബ് പ്രസിഡന്റ് ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു.കെ.ആർ.എ പ്രസിഡന്റ് കെ.പി.ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു.ഡി.വിജയലക്ഷ്മി ക്ലാസ് നയിച്ചു.അസി.ഗവർണർ ഡോ.കൃഷ്ണകുമാർ,പി.എം.ഷാജി എന്നിവർ സംസാരിച്ചു.കെ.ആർ.എ സെക്രട്ടറി കെ.രാജേന്ദ്രൻനായർ സ്വാഗതവും റോയിന്റ് സെക്രട്ടറി വി.ആർ.സുകുമാരൻ നന്ദിയും പറഞ്ഞു.