കറ്റാനം: കട്ടച്ചിറ പനച്ചമൂട് എരുവ സ്വാമി ക്ഷേത്രത്തിലെ മകരപ്പൊങ്കാലയും ഉച്ചാര മഹോത്സവവും നാളെ മുതൽ 11 വരെ നടക്കും. നാളെ രാവിലെ 7.30 ന് മകരപ്പൊങ്കാല. ക്ഷേത്രം മേൽശാന്തി അഴീക്കൽ മുക്കാലുവട്ടത്ത് അനന്തുശാലൻ മുഖൃ കാർമ്മികത്വം വഹിക്കും. ഉച്ചാര ഉത്സവദിനമായ 11ന് പുലർച്ചെ 3 ന് ഗുരുതി തുടർന്ന് നടതുറപ്പ് പൂജ, ഭാഗവത പരായണം. വൈകിട്ട് 5ന് ഘോഷയാത്ര.