tkm

ചേർത്തല: മഴക്കാല രോഗ പ്രതിരോധ പരിപാടികൾക്ക് തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. 11ന് മുഴുവൻ വാർഡുകളിലും വാർഡ് തല ശുചിത്വയോഗം സംഘടിപ്പിക്കും. ഡ്രൈഡേ ആചരണം 17 ന് നടത്തും. ഇതോടനുബന്ധിച്ച് പൊതുസ്ഥലങ്ങൾ, മാർക്ക​റ്റ്, സ്‌കൂളുകൾ, അംഗൻവാടികൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. ആലോചനാ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്‌.ജ്യോതിസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രമാമദനൻ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ.ജയന്തി, ഡോ.യേശുദാസ്, ഡോ.മോഹൻദാസ്, ഹെൽത്ത് ഇൻസ്‌പെക്ടർ സനിൽ, കൃഷി ഓഫീസർ ശ്രുതി,ഐ.സി.ഡി.എസ് ഓഫീസർ നീതു എന്നിവർ ക്ലാസ് നയിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ബിനിത, സുധർമ്മ സന്തോഷ്, രേഷ്മ രംഗനാഥ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ജെ. സെബാസ്​റ്റ്യൻ, സനൽനാഥ് , സാനു സുധീന്ദ്രൻ, രമേഷ് ബാബു എന്നിവർ സംസാരിച്ചു.